വിഷുക്കൈനീട്ടവുമായി 'ഹരീതകി' ജീവനക്കാർ

പാലക്കാട്​: കേശസംരക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന 'ഹരീതകി'യുടെ ജീവനക്കാർ വിഷു നാളിലും ജോലി ചെയ്തവർക്ക്​ വിഷുക്കൈനീട്ടം നൽകി. ആശുപത്രി, കെ.എസ്‌.ഇ.ബി, റെയിൽവേ, കെ.എസ്‌.ആർ.ടി.സി, ട്രാഫിക്ക്‌ പൊലീസ്​, പെട്രോൾ പമ്പ്‌ ജീവനക്കാർക്ക്​ പാലക്കാട്ട്​ സന്തോഷ്‌ കുളപ്പുള്ളി, കൊച്ചിയിൽ ഷിബു നായർ, കോഴിക്കോട്ട്​ കെ. മധു, വയനാട്ടിൽ ജിഷ്ണുദേവ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം. എല്ലാ ആഘോഷവേളകളിലും ജനങ്ങൾക്കൊപ്പം നിന്ന്​ പ്രവർത്തിക്കുക എന്നത്​ ഹരീതകിയുടെ പ്രത്യേകതയാണെന്ന്​ സി.ഇ.ഒ സുരേഷ്‌ പലക്കോട്ട്‌ അറിയിച്ചു. 'ഹരീതകി' ഉൽപന്നങ്ങളുടെ വിപണനത്തിന്​ രാംദാസ്‌ ഇറ്റാംവീട്ടിലാണ്​ നേതൃത്വം നൽകുന്നത്​. harithaki news photos വിഷു നാളിലും ജോലി ചെയ്തവർക്ക്​ 'ഹരീതകി' ജീവനക്കാർ കൈനീട്ടം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.