മാത്തൂർ: വേലക്കിടെ രാത്രി ആന ഇടഞ്ഞത് വേലക്കെത്തിയവരെ പരിഭ്രാന്തരാക്കി. മാത്തൂർ മന്ദംപുള്ളി കാളിമുത്തി ക്ഷേത്രത്തിലെ വിഷുവേലയോടനുബന്ധിച്ച് അണ്ടത്തുകാട് ദേശം എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന മീനാട് കേശു എന്ന ആനയാണ് വിരണ്ടോടിയത്. തിങ്കളാഴ്ച രാത്രി 9.30നാണ് സംഭവം. 18 ദേശവേലകൾ കാവുകയറി തിരിച്ചുപോകുന്നതിനിടെ ആന പറയാൻകാവ് വെച്ച് വിരണ്ടു. ഓടുന്നതിനിടെ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മറിച്ചിട്ടു. ഓട്ടത്തിനിടയിൽ ആനയുടെ കാൽ തട്ടി ചില ബൈക്കുകൾക്കും ചെറിയ കേടുപാടുകൾ പറ്റി. കോട്ടായി പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. അനുനയത്തിൽ ആനയെ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.