കൊടുവായൂർ: ചരക്കുലോറി നാല് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. പുതുനഗരം-ആലത്തൂർ റോഡിൽ നൊച്ചൂർ വളവിലാണ് എറണാകുളത്തുനിന്ന് അലൂമിനിയം ഉൽപന്നങ്ങളുമായി പുതുനഗരം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംതെറ്റി എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. റോഡരികിൽ നിന്നിരുന്ന പെട്ടി ഓട്ടോ, രണ്ട് ഇരുചക്ര വാഹനം എന്നിവയെ ഇടിച്ചുതെറിപ്പിച്ച് മരത്തിലിടിച്ചാണ് ലോറി നിന്നത്. ചിറ്റൂർ അഗ്നിരക്ഷ സേനയും പുതുനഗരം പൊലീസും എത്തിയാണ് വാഹനങ്ങൾ മാറ്റി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.