വിഷുച്ചന്ത തുടങ്ങി

ആലത്തൂർ: കൃഷിഭവന്‍റെ സഹകരണത്തോടെ നിറ കാർഷികോൽപാദന വിപണന സമിതിയുടെ നേതൃത്വത്തിൽ വിഷുവിപണി ആരംഭിച്ചു. ആലത്തൂരിലെയും സമീപ പഞ്ചായത്തുകളിലെയും കർഷകർ ഉൽപാദിപ്പിച്ച ഇനങ്ങളാണ് വിൽപനക്കൊരുക്കിയിരിക്കുന്നത്. കണിവെള്ളരി, മത്തൻ, കുമ്പളം, കയ്പക്ക, മുരിങ്ങക്കായ, വഴുതന, വെണ്ട, ചേന, കോവക്ക എന്നീ പച്ചക്കറികളും പപ്പായ, പൈനാപ്പിൾ, മാമ്പഴം, പൂവൻ പഴം, നേന്ത്രപ്പഴം എന്നിങ്ങനെ പഴങ്ങളുമുണ്ട്. വിഷുകണിക്കുള്ള പുളിഅവര, ശർക്കര, അവിൽ, വെറ്റില, കളിയടക്ക, കുത്തരി എന്നിവയുമുണ്ട്. വിഷുവിപണി ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എ. ഷൈനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ പരുവക്കൽ ചന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു, വാർഡ് അംഗം നജീബ്, കൃഷി അസി. ഡയറക്ടർ കെ. മേരി വിജയ, കൃഷി ഓഫിസർ എം.വി. രശ്മി, നിറ ഉൽപാദന വിപണന സമിതി ഭാരവാഹികളായ എം. ഗംഗാധരൻ, ശിവപ്രസാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.