പാലക്കാട്: ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും എതിരെ അതിക്രമങ്ങൾ തടയാൻ ആശുപത്രികളെ സുരക്ഷിതമേഖലകളായി പ്രഖ്യാപിക്കണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. സാമുവൽ കോശി. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ നൂറോളം ആശുപത്രികളും ഡോക്ടർമാരുൾപ്പെടെ ജീവനക്കാരും ആക്രമിക്കപ്പെട്ടു. പ്രതികൾക്ക് വേണ്ട വിധം ശിക്ഷ ലഭിക്കാത്തതാണ് ആക്രമണങ്ങൾ തുടരാൻ ഇടയാക്കുന്നതെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നിയമം നടപ്പാക്കേണ്ട പൊലീസ് തന്നെ പ്രതിസ്ഥാനത്ത് വരുന്ന സാഹചര്യമുണ്ട്. ആക്രമണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും പലപ്പോഴും നടപടി സ്വീകരിക്കുന്നില്ല. മനുഷ്യാവകാശ കമീഷനും വനിത കമീഷനും നിശബ്ദത പാലിക്കുകയാണ്. ആശുപത്രി മേഖലയിലെ കോർപറേറ്റ്വത്കരണം സാധാരണ ജനവിഭാഗത്തിന് ചികിത്സ ലഭ്യമല്ലാതാക്കും. ആരോഗ്യരംഗം മാതൃകാപരമായി മുന്നേറണമെങ്കിൽ പ്രാഥമിക ചികിത്സ കേന്ദ്രമുൾെപ്പടെ സംരക്ഷിക്കപ്പെടണം. സങ്കരചികിത്സ ആരോഗ്യരംഗത്തെ തനിമയെ ഇല്ലാതാക്കുമെന്നും ഡോ. സാമുവൽ കോശി പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ. മുൻ സെക്രട്ടറി സി.കെ. ചന്ദ്രശേഖരൻ, ജില്ല ചെയർമാൻ ഡോ. വേലായുധൻ, കൺവീനർ ഡോ. റസിത, ഡോ. അരുൺ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.