പാലക്കാട് -കോഴിക്കോട് റൂട്ടിലെ ബസുകൾ ചികിത്സക്ക് പണം കണ്ടെത്താൻ ഇന്ന് സർവീസ് നടത്തും പാലക്കാട്: സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ഷൊര്‍ണൂർ കല്ലിപ്പാടം സ്വദേശി ഗൗരി ലക്ഷ്മിയുടെ ചികിത്സക്കായി കൈകോർത്ത് പാലക്കാട് -കോഴിക്കോട് റൂട്ടിലെ സ്വകാര്യബസുടമകളും ജീവനക്കാരും. ഇന്ന് റൂട്ടിൽ 40 ബസുകളാണ് ഗൗരിയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ഓടുക. ഡീസൽ ചിലവൊഴികെ കിട്ടുന്ന തുക ചികിത്സാ സഹായത്തിന് നൽകുമെന്ന് ബസുടമകളും ജീവനക്കാരും പറഞ്ഞു. ഈ ദിവസം ബസിൽ ടിക്കറ്റ് നൽകില്ല, യാത്രക്കാർക്ക് ഇഷ്ടമുള്ള തുക സംഭാവനയായി കൈമാറാം. ഗൗരിയുടെ ചികിത്സക്കായി 15 ദിവസത്തിനകം മരുന്നെത്തിക്കേണ്ടതുണ്ട്. നാല് ദിവസത്തിനുള്ളിൽ സുമനസ്സുകൾ നാല് കോടി നൽകിയതിൽ സംതൃപ്തനായ പിതാവ് ലിജു കനിവ് വറ്റാത്ത മനുഷ്യരുടെ സഹായം ഇനിയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. 15 ദിവസത്തിനുള്ളിൽ ബാക്കി പണം കൂടി കണ്ടെത്തി മരുന്നിനായി ഓര്‍ഡർ നൽകണം. രണ്ട് വയസ്സ് പൂര്‍ത്തിയാകും മുമ്പ് ചികിത്സ തുടങ്ങിയാലേ ഗൗരിക്ക് ജീവിതത്തിലേക്ക് പിച്ചവെച്ച് നടക്കാനാകൂ. pew pkd06 ഗൗരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.