സ്കൂൾ വാർഷികാഘോഷം

പറളി: എടത്തറ ഗവ. യു.പി സ്കൂൾ 110ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ടി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ. ബായു അധ്യക്ഷത വഹിച്ചു. നാടകപ്രവർത്തക ലത മോഹൻ മുഖ്യാതിഥിയായി. വിദ്യാർഥികൾക്കുള്ള എൻഡോവ്മെന്‍റ് ജില്ല പഞ്ചായത്തംഗം അഡ്വ. സഫ്ദർ ഷെരീഫ് വിതരണം ചെയ്തു. നാലു പതിറ്റാണ്ട്​ സ്കൂളിൽ ഉച്ചഭക്ഷണം പാകംചെയ്ത സുബ്രഹ്മണ്യ മാരാർക്ക് യാത്രയയപ്പ് നൽകി. ഉന്നത വിജയികളെ പറളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ രേണുകാദേവി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. അജിത്, തങ്കമണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചെമ്പകവല്ലി, എം.സി. സതീഷ്, എം.പി.ടി.എ പ്രസിഡന്‍റ്​ നൗഫിയ, സീനിയർ അസി. ടി.സി. സജി എന്നിവർ സംസാരിച്ചു. PE-PRY - 2 എടത്തറ ഗവ. യു.പി സ്കൂൾ 110-ാം വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.