ഡോക്ടര്‍ തസ്തികയിൽ കരാര്‍ നിയമനം

പാലക്കാട്: ജില്ല ആശുപത്രിയില്‍ ന്യൂറോളജി വകുപ്പില്‍ ഡോക്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ആശുപത്രി മാനേജ്മെന്റ് സമിതി മുഖാന്തിരം തെരഞ്ഞെടുക്കുന്നതിന് ഉദ്യോഗാർഥികളില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ക്ക് എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം. ജനുവരി ഒന്നിന് 25-55 വയസ്സിനുള്ളില്‍ ഉള്ളവരായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. താൽപര്യമുള്ള അപേക്ഷകര്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും സഹിതം ഏപ്രില്‍ എട്ടിന് രാവിലെ 10.30ന് ജില്ല ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0491-2533327, 2534524

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.