ആദിവാസികളെ ദുരിതത്തിലാക്കിയത് സർക്കാർ -കുമ്മനം

കൊല്ലങ്കോട്: പറത്തോട്, പുത്തൻപാടം കോളനിവാസികളുടെ ദുരവസ്ഥ മനുഷ്യാവകാശ ലംഘനമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. പറത്തോട്, പുത്തൻപാടം ആദിവാസി കോളനി സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ പട്ടികവർഗക്കാർക്ക്​ ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ പറത്തോട്, പുത്തൻപാടം പ്രദേശങ്ങളിൽ ലഭിക്കുന്നില്ലെന്ന്​ ബി.ജെ.പി സംസ്ഥാന പ്രതിനിധി സംഘത്തെ നയിച്ച് എത്തിയ കുമ്മനം രാജശേഖരൻ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാര്‍, പാർട്ടി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, പട്ടികവര്‍ഗ മോര്‍ച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രമോദ് കുമാർ, ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ കെ.എം. ഹരിദാസ്, പട്ടികവർഗ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രമോദ്, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി ജയൻ, വൈസ് പ്രസിഡന്‍റ്​ കെ.ജി. പ്രദീപ് കുമാർ തുടങ്ങിയവർ കുമ്മനത്തിനൊപ്പമുണ്ടായിരുന്നു. pew-klgd കൊല്ലങ്കോട് പറത്തോട് കോളനിയിലെത്തിയ കുമ്മനം രാജശേഖരൻ കോളനിവാസികളുടെ ദുരിതം കേട്ടറിയുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:44 GMT