പാർട്ടി കോൺഗ്രസ്​: സി.പി.എം പതാകജാഥക്ക് ഷൊർണൂരിൽ സ്വീകരണം

ഷൊർണൂർ: സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം എം. സ്വരാജ് ക്യാപ്റ്റനായ സി.പി.എം പാർട്ടി കോൺഗ്രസ്​ പതാക ജാഥക്ക് ജില്ല അതിർത്തിയായ ഷൊർണൂരിൽ സ്വീകരണം നൽകി. കൊച്ചിപ്പാലത്തിന് സമീപം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്‌ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. രാജേന്ദ്രൻ, എൻ.എൻ. കൃഷ്ണദാസ്, കെ.എസ്. സലീഖ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. മമ്മിക്കുട്ടി എം.എൽ.എ, പി.കെ. ശശി, വി.കെ. ചന്ദ്രൻ, എസ്. അജയകുമാർ, ടി.എം. ശശി, ഒറ്റപ്പാലം ഏരിയ സെക്രട്ടറി എസ്. കൃഷ്ണദാസ്​ എന്നിവർ ചേർന്ന് സ്വീകരിച്ചു. പഞ്ചവാദ്യം, മുത്തുക്കുട, പൂതൻ, തിറ, കരിമരുന്ന് പ്രയോഗം എന്നിവ സ്വീകരണത്തിന് കൊഴുപ്പേകി. ഷൊർണൂർ ലോക്കൽ കമ്മിറ്റി സ്വീകരണം പൊതുവാൾ ജങ്​ഷനിലും കുളപ്പുള്ളി ലോക്കൽ കമ്മിറ്റി സ്വീകരണം പരിയാനംപറ്റ പടിയിലും ഒറ്റപ്പാലം ഏരിയ കമ്മിറ്റിയുടേത്​ കുളപ്പുള്ളി ടൗണിലുമാണ്​ നടന്നത്​. PEW SRR 1: എം. സ്വരാജ് നയിക്കുന്ന സി.പി.എം പതാക ജാഥക്ക് ജില്ല അതിർത്തിയായ ഷൊർണൂരിൽ നൽകിയ സ്വീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.