പ്രകൃതി വിരുദ്ധ പീഡനം; യുവാവ് അറസ്റ്റിൽ

മണ്ണാർക്കാട്: പന്ത്രണ്ട് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. കുമരംപുത്തൂർ ആവണകുന്നിൽ വാടകക്ക് താമസിക്കുന്ന അലനല്ലൂർ ഉണ്ണിയാൽ സ്വദേശി ഹംസയെയാണ്​ (34) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച മുക്കണ്ണത്ത് വെച്ചാണ് സംഭവം. പ്രതിയെ മണ്ണാർക്കാട് കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. മണ്ണാർക്കാട് സി.ഐ അജിത് കുമാർ, എസ്.ഐ ജസ്റ്റിൻ, സുരേഷ് ബാബു, വിജയമാണി, നസീം, റമീസ്, ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഫോട്ടോ pew mnrkd 1 arrest hamza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.