കോട്ടായിയിൽ മെഗാ കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ തുടങ്ങി

കോട്ടായി: കേന്ദ്ര-സംസ്ഥാന-പ്രാദേശിക ഫണ്ടുകളിൽനിന്നുള്ള 52.5 കോടി ചെലവിട്ട്​ കോട്ടായിയിൽ സ്ഥാപിക്കുന്ന മെഗാ കുടിവെള്ള പദ്ധതിയുടെ നിർമാണത്തിന് തുടക്കം. ആദ്യഘട്ടമായി പൈപ്പുകൾ സ്ഥാപിക്കുന്ന ജോലിയാണ്​ നടക്കുന്നത്​. പഞ്ചായത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പൈപ്പുകൾ എത്തിച്ചിട്ടുണ്ട്. കോട്ടായി സർക്കാർ മൃഗാശുപത്രി വളപ്പിൽ ജല ശുദ്ധീകരണ പ്ലാന്‍റും അതിനുമുകളിൽ കൂറ്റൻ ടാങ്കും സ്ഥാപിക്കും. ഓടനൂർ പുത്തൻകുളത്തിന്​ സമീപവും ഒരു ടാങ്ക് സ്ഥാപിക്കും. കോട്ടായി മുട്ടിക്കടവിലെ പമ്പ് ഹൗസിൽനിന്ന്​ വെള്ളം പ്ലാന്‍റിലെത്തിച്ച്​ ശുദ്ധീകരിച്ച്​ രണ്ടു ടാങ്കുകളിലേക്കും എത്തിച്ച് പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കും വിതരണം ചെയ്യാനാണ്​ ലക്ഷ്യമിടുന്നതെന്നും നിർമാണത്തിന്​ വെവ്വേറെ കരാറാണ്​ നൽകിയിരിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡൻറ്​ എസ്. സതീഷ് പറഞ്ഞു. പടം PE- PRY - 2 - കോട്ടായി മെഗാ കുടിവെള്ള പദ്ധതിക്കായി എത്തിച്ച പൈപ്പുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.