മഹാകവി അക്കിത്തത്തിന്റെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കണം ആനക്കര: മഹാകവി അക്കിത്തത്തിന്റെ പേരില്‍ സ്റ്റാമ്പ് പുറത്തിക്കണമെന്ന് ഭാഷ സമന്വയ വേദി അധ്യക്ഷൻ ഡോ. ആര്‍സു ആവശ്യപ്പെട്ടു. 'അക്കിത്തം അനുയാത്ര' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കിത്തത്തിന്റെ വീടായ 'ദേവായന'ത്തില്‍ നടന്ന ചടങ്ങിൽ കവിയുടെ മക്കളായ നാരായണന്‍, ഇന്ദിര എന്നിവര്‍ക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഒറ്റക്കവിതാപഠനശാഖയിലുള്ള ഈ ഗ്രന്ഥത്തില്‍ 25 വിഖ്യാത കവിതകളെ അവലംബമാക്കിയുള്ള പഠനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കവിതാപഠനങ്ങള്‍ക്കുപുറമെ സംഭാഷണങ്ങളും പ്രഭാഷണങ്ങളും കവിയുടെ സാഹിത്യ ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പി.ടി. രാജലക്ഷ്മി, എം.എസ്. ബാലകൃഷ്ണന്‍, ഡോ. ശ്രീജപ്രമോദ്, ഡോ. എം.കെ. പ്രീത, വേലായുധന്‍ പള്ളിക്കല്‍, ശശി പച്ചാട്ടിരി, അലി കുമരനല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു. P3 ank( അക്കിത്തം) ഭാഷ സമന്വയ വേദി തയാറാക്കിയ 'അക്കിത്തം അനുയാത്ര' എന്ന പുസ്തകം ഡോ. ആര്‍സു പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.