അകമ്പടിയായി വേനൽമഴയും കോങ്ങാട്: മീനച്ചൂടിലും ആവേശത്തോടെ എത്തിയ ആയിരങ്ങൾക്ക് കണ്ണിനും കാതിനും വിസ്മയം പകർന്ന് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം. പൂരത്തിന് അകമ്പടിയായി വേനൽമഴ പെയ്തതും കുളിരു പകർന്നു. പ്രമുഖ വാദ്യകല സംഘങ്ങളും തലയെടുപ്പുള്ള ഗജവീരന്മാരും പൂരത്തിന് മിഴിവേകി. കോങ്ങാട് ക്ഷേത്ര കലാക്ഷേത്രത്തിന്റെ തിരുവില്വാമല അപ്പുണ്ണി പൊതുവാൾ സ്മാരക പുരസ്കാരം കൊമ്പുവാദ്യ വാദകൻ മച്ചാട് മoത്തിലാത്ത് ഉണ്ണി നായർക്കും, കോങ്ങാട് വിജയൻ എൻഡോവ്മെന്‍റ് മദ്ദള കലാകാരൻ കുഴൽമന്ദം കോട്ടപ്പടി ചന്ദ്രനും കൈമാറി. ഞായറാഴ്ച രാവിലെയും രാത്രിയിലും മേജർസെറ്റ് പഞ്ചവാദ്യത്തോടെ ആറാട്ടിനിറക്കം നടന്നു. കോങ്ങാട് മധുസൂദനനും സംഘവും നേതൃത്വം നൽകി. ഉച്ചക്ക് ശേഷം കല്ലൂർ ഉണ്ണികൃഷ്ണ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളത്തോടെ കൊട്ടിക്കയറി. വൈകീട്ട് നടന്ന കുടമാറ്റവും കാഴ്ച പൂരവും ഉത്സവത്തിന് മിഴിവേകി. വൈകീട്ട് പോരൂർ ഹരിദാസനും ഉദയൻ നമ്പൂതിരിയും ഇരട്ട തായമ്പകയും അവതരിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 6.30ന് പൂരം കൊടിയിറങ്ങും. പടം) KL KD Kongad Pooram 1 a കോങ്ങാട് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.