ചെറുമുണ്ടശ്ശേരി എ.യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി എ.യു.പി സ്കൂളിന്‍റെ ഒരുവർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കം കുറിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് അമ്പലപ്പാറ സെന്‍ററിൽനിന്ന് വിളംബര ഘോഷയാത്ര നടക്കും. പ്ലാറ്റിനം ജൂബിലി കെട്ടിടത്തിന്‍റെ ഉദ്‌ഘാടനം ആറിന് വി.കെ. ശ്രീകണ്ഠൻ എം.പി നിർവഹിക്കും. വിരമിക്കുന്ന പ്രധാനാധ്യാപിക കെ. ശ്രീകുമാരി, സഹാധ്യാപിക ഇ. ജലജ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. രാത്രി എട്ടിന് മെഗാ ഷോയുമുണ്ടാകും. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് പി. വിജയലക്ഷ്‍മി, സ്ഥിരംസമിതി അധ്യക്ഷൻ പി. മുഹമ്മദ് കാസിം, കെ.എ. സീതാലക്ഷ്മി, ടി. പ്രകാശ് എന്നിവർ പങ്കെടുത്തു. pew_otp_ 1 Killed
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.