വീട് കുത്തിത്തുറന്ന് സ്വർണവും വാച്ചുകളും കവർന്നു തൃത്താല: വീട് കുത്തിത്തുറന്ന് രണ്ട് പവന്‍ സ്വർണാഭരണങ്ങളും നിരവധി വാച്ചുകളും കവര്‍ന്നു. തൃത്താല ഉള്ളന്നൂര്‍ പടിഞ്ഞാറെ പീടികയില്‍ മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്. മുസ്തഫയുടെ ഭാര്യയും കുട്ടികളുമാണ് ഇവിടെ താമസം. ഇവർ കുമ്പിടിയിലെ വീട്ടിലേക്ക് പോയി വ്യാഴാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പിന്‍ വശത്തെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ച് ശേഷം വാതില്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. വീട്ടിലുള്ള മുഴുവന്‍ അലമാറകളും കുത്തിത്തുറന്ന് സാധനങ്ങള്‍ മുഴുവന്‍ വലിച്ചിട്ട നിലയിലാണ്. അലമാറയിൽ വെച്ചിരുന്ന കുട്ടിയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. P3 ank( മോഷണം ) (തൃത്താല ഉള്ളനൂരില്‍ മോഷണത്തിനിടയില്‍ അലമാറയിലെ സാധനങ്ങള്‍ വലിച്ചിട്ട നിലയില്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.