നാടക പ്രവർത്തകരുടെ സംഗമം

മണ്ണാർക്കാട്: നാടകരംഗത്ത് അമ്പതുവർഷം പിന്നിട്ട കെ.പി.എസ്. പയ്യനെടത്തിന്റെ നാടകങ്ങളിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ലോക നാടകദിനത്തിൽ പയ്യനെടത്ത് ഒത്തുചേർന്നു. അരങ്ങിലെ ഓർമകൾ പങ്കുവെച്ച് ഒരു പകൽ മുഴുവൻ നീണ്ട സംഗമത്തിൽ നൂറിലധികം പേർ പങ്കാളികളായി. സപ്തസ്വര മ്യൂസിക്കിനുവേണ്ടി വത്സകുമാർ കെ.പി.എസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. എ.കെ. അച്യുതൻ, വറോടൻ മുഹമ്മദലി, എം.വി. നീലാംബരൻ, റാഫി, എം.കെ. രാധാകൃഷ്ണൻ, ആലീസ് എന്നിവർ നേതൃത്വം നൽകി. കെ.പി.എസിന്റെ നാടകങ്ങളിൽ അഭിനയിച്ച പടുവിൽ മുഹമ്മദലി, എ.ടി. മോഹനൻ, എം.എ. സജി, മത്തായി മാച്ചാംതോട്, അരിയൂർ ഗോവിന്ദൻകുട്ടി, കിഴയേടത്ത് രാധാകൃഷ്ണൻ, അഡ്വ. രാജീവ് നടക്കാവിൽ, അഡ്വ. ടി.എ. സിദ്ദീഖ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.