പാലക്കാട്: ഒ.വി. വിജയന്‍ ചരമദിനാചരണം വിവിധ പരിപാടികളോടെ തസ്രാക്കിൽ ബുധനാഴ്ച രാവിലെ നടക്കും. നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോള്‍, ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി, എം. പത്മിനി, ആര്‍. ധനരാജ്, എ.കെ. ചന്ദ്രന്‍കുട്ടി എന്നിവര്‍ സംസാരിക്കും. ഒ.വി. വിജയന്‍ സ്മാരക സാഹിത്യ പുരസ്കാരങ്ങള്‍ നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് സമ്മാനിക്കും. ടി.ഡി. രാമകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാട്, അര്‍ജുന്‍ അരവിന്ദ്, ഡോ. ശാലിനി എന്നിവരാണ് ഇത്തവണ നോവല്‍, കഥ, യുവകഥ വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ നേടിയത്. ഖസാക്കിന്‍റെ ഇതിഹാസം ആസ്പദമാക്കിയ നാടകാവിഷ്കാരം അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.