തച്ചനാട്ടുകര: ജനങ്ങൾ ദുരിതം നേരിടുന്ന ശ്രീലങ്കയിൽ സമാധാനം പുലരാനും സഹായം നൽകാനും ഇന്ത്യ ഇടപെടണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. ഭരണകൂടത്തിന്‍റെ അശാസ്ത്രീയ നടപടികളാണ് ശ്രീലങ്കയെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടതെന്നും അദ്ദേഹം പറഞ്ഞു. കൊമ്പം ഹിദായ കാമ്പസിൽ ഇസ്ലാമിക് തിയോളജി വിദ്യാർഥികൾക്കായി എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിന്‍റെ (സെൻസോറിയം) സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് കെ.വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. പഠനങ്ങൾക്കും ചർച്ചകൾക്കും സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, സ്വാലിഹ് സഅ്ദി തളിപ്പറമ്പ്, മുശാവറ അംഗങ്ങളായ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഇസ്സുദ്ദീൻ സഖാഫി കൊല്ലം എന്നിവർ നേതൃത്വം നൽകി. അഡ്വ. രിഫാഈ ഹിമമി, അഡ്വ. ഉബൈദ് സുറൈജി, ആശിഖ് തങ്ങൾ കൊല്ലം, പി. ജാബിർ, എം. ജുബൈർ, ഷബീറലി മഞ്ചേരി, മുഹമ്മദ് റാഫി തിരുവനന്തപുരം എന്നിവർ സംസാരിച്ചു. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'സെൻസോറിയം' സമാപന സംഗമം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.