മണ്ണാര്‍ക്കാട്: കണ്ണമംഗലം സ്വദേശി സിദ്ദീഖിനെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ ആലുവ നായിക്കാട്ടുകര കോട്ടക്കകത്ത് വീട്ടില്‍ ഔറംഗസീബ് എന്ന നൗഫലിനെയാണ് (42) മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2020ലാണ് കേസിനാസ്പദമായ സംഭവം. കേസിൽ നേത്തേ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. പണം തട്ടിയെടുത്തു എന്ന സംശയത്തിന്‍റെ പേരിലാണ് മണ്ണാര്‍ക്കാട് സ്വദേശിയെ സംഘം തട്ടിക്കൊണ്ടുപോയതെന്ന് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് പറഞ്ഞു. കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകമടക്കം 22 കേസുകളിലെ പ്രതിയാണ് ഔറംഗസീബെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ആര്‍. ജസ്റ്റിന്‍, ഷാഫി, മുഹമ്മദ് ഷഫീഖ്, സജി എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഫോട്ടോ pew mnrkd 5 ഔറംഗസീബ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.