മംഗലം ഡാം: വിൽപനക്ക് കൊണ്ടുവന്ന 900 ഗ്രാം . വണ്ടാഴി നെല്ലിക്കോട് മഹേഷ് (27) ആണ് മംഗലം ഡാം പൊലീസിന്റെ പിടിയിലായത്. ആലത്തൂർ ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗലം ഡാം സി.ഐ കെ.ടി. ശ്രീനിവാസന്റെ നിർദേശപ്രകാരം എസ്.ഐ നീൽ ഹെക്ടർ ഫെർണാണ്ടസും സംഘവും നടത്തിയ പരിശോധനയിലാണ് മംഗലം ഡാം ഉദ്യാനത്തിൽ നിന്ന് പ്രതി പിടിയിലായത്. മഹേഷിന്റെ പേരിൽ കേരളത്തിനകത്തും പുറത്തും നിരവധി കേസുകളുണ്ട്. സ്ക്വാഡ് അംഗങ്ങളായ എസ്. അബ്ദുൽ ജലീൽ, എം. റഹീം മുത്തു, ആർ.കെ. കൃഷ്ണദാസ്, യു. സൂരജ് ബാബു, ടി.ഐ. ഷമീർ, മംഗലം ഡാം സ്റ്റേഷൻ എ.എസ്.ഐ ഇസ്മായിൽ, സി.പി.ഒമാരായ എസ്. അബ്ദു റഷീദ്, ജി. ശിവദാസൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മംഗലം ഡാം കേന്ദ്രീകരിച്ച് കഞ്ചാവ് ലോബി പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധന ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.