കുതിച്ചുകയറി നേന്ത്രക്കായ വില

കുതിച്ചുകയറി നേന്ത്രക്കായ വില നേന്ത്രവാഴ കൃഷി കുറഞ്ഞതും ഉൽപാദന കുറവുമാണ് വിലവർധനക്ക്​ കാരണം വടക്കഞ്ചേരി: വിപണിയിൽ നേന്ത്രക്കായ വില കുത്തനെ ഉയരുന്നു. പ്രാദേശികമായി നേന്ത്രവാഴ കൃഷി കുറഞ്ഞതും ഉൽപാദന കുറവുമാണ് വിലവർധനക്ക്​ കാരണം. വിളവെടുക്കാൻ പാകമായ നേന്ത്രക്കായ ഇല്ലാത്തതിനാൽ വിലവർധനയുടെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല. നിലവിൽ പച്ച നേന്ത്രക്കായ കിലോക്ക്​ 55 മുതൽ 60 രൂപ വരെ വലിപ്പമനുസരിച്ച് വിലയുണ്ട്. പഴത്തിന്‍റെ വില 55 മുതൽ 62 രൂപ വരെയായും ഉയർന്നു. കഴിഞ്ഞ രണ്ടുവർഷം 25 രൂപ പോലും വില ലഭിക്കാതെ 100 രൂപക്ക്​ അഞ്ച് കിലോ വരെ വിൽക്കേണ്ടി വന്നത് വാഴകൃഷി കുറയാൻ കാരണമായി. കർഷകർ നേന്ത്രവാഴ കൃഷിയിൽനിന്ന് പിന്തിരിഞ്ഞതും ജില്ലയിൽ വിളവെടുപ്പ് പൂർത്തിയായതും വിപണിയിൽ വിലവർധനക്ക്​ കാരണമായി. ഇഞ്ചി കൃഷി ചെയ്ത സ്ഥലങ്ങളിൽ വിളവെടുപ്പിനുശേഷം വ്യാപകമായി നേന്ത്രവാഴ കൃഷിചെയ്തിരുന്നു.​ മുൻവർഷങ്ങളിലെ വിലയിടിവ്​ കാരണം ഇത്​ തുടരാതിരുന്നതും മലയോര മേഖലകളിൽ റബർ ആവർത്തന കൃഷി നടത്തുന്ന ഇടങ്ങളിൽ ഇടവിളയായി ചെയ്തിരുന്ന വാഴകൃഷി കാട്ടുപന്നി, മാൻ, കാട്ടാന, മയിൽ, കുരങ്ങ് എന്നിവയുടെ ശല്യം മൂലം ഉപേക്ഷിച്ചതും വിലവർധനക്ക്​ കാരണമായി പറയുന്നു. നേന്ത്രക്കായ വില വർധിച്ചതോടെ മറ്റു വാഴപ്പഴങ്ങളുടെയും വില 30 രൂപ മുതൽ 50 രൂപ വരെയായി വർധിച്ചു. നേന്ത്രക്കായ ചിപ്സ് 320 മുതൽ 440 വരെയായി ഉയർന്നു. ഇപ്പോൾ തമിഴ്നാട്ടിൽ നിന്നാണ് നേന്ത്രക്കായ വിപണിയിൽ എത്തുന്നത്. വില വർധിച്ചതോടെ കടകളിൽ വിൽപന കുറഞ്ഞതാതും അതിനാൽ കൂടുതൽ സ്റ്റോക്ക് ചെയ്യാറില്ലെന്നും കച്ചവടക്കാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.