പട്ടാമ്പി നഗരസഭ ബജറ്റ് ആവർത്തനം -യു.ഡി.എഫ്

പട്ടാമ്പി: നഗരസഭ ഭരണസമിതി അവതരിപ്പിച്ച ബജറ്റ്​ മുൻ ബജറ്റിലെ വാഗ്​ദാനങ്ങളുടെ ആവർത്തനം മാത്രമാണെന്ന്​ യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. മുൻ വർഷം ബജറ്റിൽ വകയിരുത്തിയവയും എന്നാൽ, ഒരു രൂപ പോലും ചെലവഴിക്കാത്ത പദ്ധതികളുമാണ് പുതിയ പദ്ധതികളായി അവതരിപ്പിച്ചിരിക്കുന്നത്. നിയമപരമായ തടസ്സങ്ങളെല്ലാം നിങ്ങിയതിനെ തുടർന്ന് ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പട്ടാമ്പിയിലെ പൊതു ശ്മശാനം, സൗരോർജ വേലി എന്നീ പദ്ധതികൾ ബജറ്റിൽ ഇടംനേടിയില്ല. ലിംഗസമത്വം, കാഴ്ച പരിമിതി എന്നിവയുമായി ബന്ധപ്പെട്ട പദ്ധതി നിർദേശം സ്വാഗതം ചെയ്യുന്നതായും കൗൺസിലർമാർ പറഞ്ഞു. മുസ്​ലിം ലീഗ് പാർലമെന്‍ററി പാർട്ടി ലീഡർ സി.എ. സാജിത്, കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ലീഡർ കെ.ആർ. നാരായണ സ്വാമി, കൗൺസിലർമാരായ സി. സംഗീത, സി.എ. റാസി, ബഷീർ, സൈതലവി വടക്കേതിൽ, മുസ്തഫ, മുനീറ ഉനൈസ്, പ്രമീള ചോലയിൽ, ലബീബ യൂസഫ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.