കാറ്റ്​, മഴ; മരം വീണ്​ ഗതാഗതം മുടങ്ങി

കല്ലടിക്കോട്: മലയോര മേഖലയിൽ കാറ്റും മഴയും കാരണം റബർ മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരക്കൊമ്പ് വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മരുതംകാട്, ആനക്കല്ല് എന്നീ പ്രദേശത്തുള്ള റബർ മരങ്ങളാണ് കടപുഴകിയത്​. മരുതംകാട് - ചെമ്പൻതിട്ട റോഡിൽ വഴുക്കപ്പാറ ഭാഗത്ത് റോഡിനു കുറുകെ മരം വീണ് വൈദ്യുതി ലൈൻ പൊട്ടിവീണു. ഇതേ തുടർന്ന്​ മലമ്പ്രദേശത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.