ബസ് പാടത്തേക്ക് മറിഞ്ഞു; വീട്ടമ്മയടക്കം രണ്ടുപേർക്ക് പരിക്ക്

കല്ലടിക്കോട്: ദേശീയപാതയിൽ ബസ് പാടത്തേക്ക് മറിഞ്ഞ് വീട്ടമ്മക്കും ബാലികക്കും പരിക്ക്. കാഞ്ഞിരം സ്വദേശി സുലോചന, അലനല്ലൂർ സ്വദേശിനി ലിയ (12) എന്നിവർക്കാണ് പരിക്ക്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറക്കടുത്ത് മുള്ളത്ത് പാറയിൽ ശനിയാഴ്ച വൈകീട്ട് 6.10നാണ് സംഭവം. പാലക്കാട്ടുനിന്ന് അലനല്ലൂർ ഭാഗത്തേക്ക് വരുന്ന സ്വകാര്യ ബസാണ് ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ടത്. മഴക്കിടയിൽ നിയന്ത്രണം വിട്ട് റോഡരികിലെ നഴ്സറി പ്രവർത്തിക്കുന്ന പാടത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവർ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പടം) KL KDaccident: ദേശീയപാത മുള്ളത്ത് പാറയിൽ അപകടത്തിൽപ്പെട്ട സ്വകാര്യ ബസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.