പിങ്ക്​ പൊലീസ്​ പീഡിപ്പിച്ച സംഭവം: സർക്കാർ നിലപാട്​ അപമാനകരമെന്ന്​

പാലക്കാട്​: ആറ്റിങ്ങലിൽ അച്ഛനൊപ്പം നിന്നിരുന്ന മൂന്നാം ക്ലാസുകാരിയെ മൊബൈൽ മോഷണം ആരോപിച്ച്​ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാനുള്ള ​കോടതിവിധിക്കെതിരെ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനം അപമാനകര​മെന്ന്​ ദലിത്​ വിമൻ കലക്ടീവ്​. ബന്ധപ്പെട്ട വനിത​ പൊലീസ്​ ഉദ്യോഗസ്ഥയെ പിരിച്ചുവിട്ട്​ അപമാനിതയാക്കപ്പെട്ട പെൺകുട്ടിക്ക്​ കോടതി വിധിച്ച നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർ തയാറാവണമെന്നും ദലിത്​ വിമൻ കലക്ടീവ് ജില്ല​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രസിഡന്‍റ്​ ഇ.കെ. കമലം, സെക്രട്ടറി ഉഷാകുമാരി എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.