നെന്മാറ-വല്ലങ്ങി വേല: വേനൽച്ചൂട് ഏശാതെ ഒരുക്കങ്ങൾ

നെന്മാറ: ഏപ്രിൽ മൂന്നിന് ആഘോഷിക്കുന്ന നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായുള്ള ഒരുക്കങ്ങൾ കടുത്ത വേനൽച്ചൂടിനിടയിലും തകൃതിയായി നടക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ മഹാമാരി ഭീതിയിൽ നിയന്ത്രണങ്ങളോടെയായിരുന്നു വേല നടത്തിപ്പ്. എന്നാൽ, ഇത്തവണ നിയന്ത്രണങ്ങൾ ഒഴിഞ്ഞതോടെ മുൻകാല പ്രതാപത്തോടെ നടത്താനാണ് ഇരു ദേശങ്ങളുടെയും തീരുമാനം. നാട്ടുകാരും വലിയ ആവേശത്തിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച വേലതട്ടകമായ നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ കൂറയിടൽ നടന്നതോടെ ക്ഷേത്രത്തിലും ഭക്തജനത്തിരക്ക് വർധിച്ചിട്ടുണ്ട്. ഇരുദേശങ്ങളുടെയും ആനപ്പന്തലിന്‍റെ പണി തുടങ്ങിയിട്ടുണ്ട്. നെന്മാറ ദേശത്തിന്‍റെ ക്ഷേത്ര മുറ്റത്തും വല്ലങ്ങിയുടേത് ബൈപാസിനടുത്തുമാണ്. 23ന് ഇരു ദേശങ്ങളിലും മുളം കൂറയിടൽ ചടങ്ങ് നടക്കും. ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും വേല ദിനം വരെയുണ്ടാകും. വേലനാൾ ആസന്നമായതോടെ നാടാകെ ഉൽസവ പ്രതീതിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.