ടിക്കറ്റ് നൽകാത്ത ബസുകൾക്കെതിരെ വടിയെടുത്ത്​ മോട്ടോർ വാഹന വകുപ്പ്‌

പാലക്കാട്: യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ സർവിസ് നടത്തുന്ന ജില്ലയിലെ സ്വകാര്യ ബസുകൾക്കെതിരെ നടപടി കടുപ്പിച്ച്​ മോട്ടോർ വാഹന വകുപ്പ്‌. നാലു ദിവസത്തിനിടെ 73 ബസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. 500 രൂപ വീതം​ പിഴ ഈടാക്കി. ബസുകളിൽ ടിക്കറ്റ്​ നൽകുന്നില്ലെന്ന്​ വ്യാപക പരാതിയുയർന്നിരുന്നു. പല ബസുകളിലും യാത്രക്കാർ ആവ​ശ്യപ്പെട്ടാൽ പോലും നൽകാറി​ല്ല. യാത്രക്കാർക്ക്​ പരാതി നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ ടിക്കറ്റില്ലാത്തത്​ വെല്ലുവിളിയാണ്​. ഇതിനുപുറമെ​ ബസിന്‍റെ വിവരങ്ങൾ​ രേഖപ്പെടുത്താത്ത ടിക്കറ്റുകളും പൊല്ലാപ്പുണ്ടാക്കുന്നു​. ഇത്തരം ടിക്കറ്റുകൾ ലഭിച്ച യാത്രക്കാർ നിയമനടപടിക്ക്​ മുതിരുമ്പോഴാണ്​ വിശദാംശങ്ങളില്ലാത്തതിനാൽ നടപടി സ്വീകരിക്കാനുള്ള ബുദ്ധിമുട്ടി​നെ കുറിച്ച്​ അറിയുക. ഇത്തരം പ്രശ്നങ്ങൾ തടയൽ ലക്ഷ്യമിട്ടാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. boX ടിക്കറ്റ്​ ചോദിച്ചു വാങ്ങണം യാത്രക്കാർ ടിക്കറ്റ്​ ചോദിച്ചു വാങ്ങണം. മെഷിൻ ടിക്കറ്റ് ഇല്ലാത്ത ബസുകളാണെങ്കിൽ എഴുതി നൽകുമ്പോൾ ബസിന്റെ നമ്പർ കൃത്യമായി രേഖപ്പെടുത്തണം. ബസിന്‍റെ നമ്പർ ഇല്ലാത്ത ടിക്കറ്റുകൾ പരിഗണിക്കില്ല. വ്യാഴാഴ്ച മാത്രം 15 ബസുകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. -ജയേഷ്​ കുമാർ (എൻഫോഴ്​സ്​മെന്‍റ്​ ആർ.ടി.ഒ പാലക്കാട്​)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.