ജലാറ്റിൻ സ്റ്റിക്കുകളുമായി രണ്ടുപേർ പിടിയിൽ

കൊല്ലങ്കോട്: ജലാറ്റിൻ സ്റ്റിക്കും ഡിറ്റനേറ്ററുമായി രണ്ടുപേർ പൊലീസ്​ പിടിയിൽ. പുളിയന്തോണി ദേവദാസ് (38), കരടിക്കുന്ന് ധർമരാജ് (57) എന്നിവരാണ് പിടിയിലായത്​. മുതലമട കരടിക്കുന്നിൽ ധർമരാജിന്‍റെ തോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ വിപിൻദാസും സംഘവും നടത്തിയ പരിശോധനയിലാണ് ഏഴ് ഇലക്ട്രിക് ഡിറ്റനേറ്ററുകൾ, 20 ഓർഡിനറി ഡിറ്റനേറ്റർ, ഒരു ജലാറ്റിൻ സ്റ്റിക്ക്​ എന്നിവ കണ്ടെത്തിയത്. അനധികൃതമായി പ്രവർത്തിക്കുന്ന മുതലമടയിലെ ക്വാറികൾ വൻതോതിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നെന്ന പരാതി വ്യാപകമാണ്. നിലവിൽ മുതലമടയിൽ അംഗീകൃത ക്വാറികൾ ഇല്ലാത്തതിനാൽ ക്വാറി ആവശ്യങ്ങൾക്കായി സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.