പട്ടാമ്പി: വിളയൂർ കളരി ഭഗവതി ക്ഷേത്രത്തിൽ വെള്ളിയാഴ്ച ആറാട്ട് ആഘോഷിക്കും. പതിനെട്ടോളം ഗജവീരന്മാർ അണിനിരക്കും. വിവിധ ദേശങ്ങളിൽനിന്ന് ആനയും കാളകളും വാദ്യമേളങ്ങളുമായി എഴുന്നള്ളിപ്പുമുണ്ടാകും. രാവിലെ വിശേഷാൽ പൂജകളോടെ ചടങ്ങുകളാരംഭിക്കും. 11.30ന് ആറാട്ട് കഞ്ഞി വിതരണവും തുടർന്ന് ആനകളുടെ അകമ്പടിയോടെ കീഴേടമായ വേട്ടക്കൊരുമകൻ കാവിലേക്കും അവിടെ നിന്ന് മോതിരപ്പറ്റ കടവിലേക്കും ആറാട്ടെഴുന്നള്ളിപ്പും നടക്കും. തിരിച്ചെഴുന്നള്ളിപ്പ്, താലപ്പൊലി കണ്ടത്തിൽ താലം നിരത്തൽ, നൃത്തം, അരിയേറ്, പഞ്ചവാദ്യം എന്നിവയുമുണ്ടാകും. വൈകുന്നേരത്തോടെ വിവിധ ആഘോഷ കമ്മിറ്റികളുടെ വേലകൾ ക്ഷേത്രത്തിലെത്തും. ഉത്സവാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം പുറപ്പാടും ഐശ്വര്യ ദീപസമർപ്പണവും നടന്നു. ക്ഷേത്രം തന്ത്രി രാമൻ ഭട്ടതിരിപ്പാടും ഡോ. സൂര്യനാരായണനും ചേർന്ന് ദീപസമർപ്പണം നിർവഹിച്ചു. ഫോട്ടോ PEWPTB 0174 വിളയൂർ കളരിക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.