മുതലമട: മേച്ചിറയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആറ് ആടുകൾ ചത്തു. തിങ്കളാഴ്ച രാത്രി മേച്ചിറ അടിവാരം റോഡിലെ ശിവന്‍റെ വീട്ടിലാണ് സംഭവം. കൂട്ടിലും വേലിയിലുമായി കെട്ടിയിട്ടിരുന്ന നാല് വലിയ ആടുകളും രണ്ട് ചെറിയവയുമാണ് ചത്തത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് രക്തം വാർന്ന് ചത്ത ആടുകളെ കണ്ടതെന്ന് ശിവൻ പറഞ്ഞു. ഗോവിന്ദാപുരം മൃഗസംരക്ഷണ ഉദ്യോഗസ്ഥരെത്തി പോസ്റ്റ്മോർട്ടം നടത്തി. ചെന്നായ പിടിച്ചതാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. എന്നാൽ, കരിമ്പുലിയും ഇതേ രീതിയിൽ ആടുകളെ ആക്രമിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ആദ്യമായാണ് ആടുകൾക്കെതിരെ ഇത്തരം ആക്രമണം ഉണ്ടാകുന്നതെന്നും അജ്ഞാത ജീവികളിൽനിന്ന് ആടുകൾക്ക് സംരക്ഷണം നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. pew-klgd. മേച്ചിറയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്ത ആടുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.