ഹോട്ടലിൽ തീ പടർന്ന്​ അടുക്കള കത്തിനശിച്ചു

അലനല്ലൂർ: എടത്തനാട്ടുകര യതീംഖാനയിൽ ഹോട്ടലിന് തീപിടിച്ച് അടുക്കള കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ച മൂന്നോടെയാണ് പൂളമണ്ണ ഷൗക്കത്തിന്‍റെ പാരഗൺ ഹോട്ടലിൽ അഗ്​നിബാധയുണ്ടായത്​. വട്ടമ്പലത്തുനിന്ന്​ എത്തിയ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. 50,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഫോട്ടോ: PEW ALN 1 fire. എടത്തനാട്ടുകര യതീംഖാനയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച അടുക്കള

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.