കൂറ്റനാട്ട് നാളെ കിണറുകളിൽ പരിശോധന

പാലക്കാട്​: കൂറ്റനാട് ടൗണിലും പരിസരങ്ങളിലുമുള്ള കിണറുകളിലെ വെള്ളത്തിൽ വാതക സാന്നിധ്യം, അടിയന്തരമായി പരിശോധിച്ച് നടപടിയെടുക്കാൻ ജില്ല മലിനീകരണ നിയന്ത്രണ ബോർഡ്, ഭൂജല വകുപ്പ് എന്നിവക്ക് സ്പീക്കർ എം.ബി. രാജേഷ് നിർദേശം നൽകി. പരിസരവാസികളുടെ പരാതിയെ തുടർന്നാണ് സ്പീക്കർ ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് പരിശോധന നിർദേശം നൽകിയത്. തിങ്കളാഴ്ച രാവിലെ 10.30ഓടെ അധികൃതർ സംയുക്ത പരിശോധനക്കായി കൂറ്റനാട്ടെത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.