വിദ്യാഭ്യാസ രംഗത്ത്​ ആർ.എസ്​.എസിന്‍റെ ആപത്​കര നീക്കം -കടന്നപ്പള്ളി

മലപ്പുറം: വിദ്യാഭ്യാസ രംഗത്ത്​ ആർ.എസ്​.എസ്​ ശക്തികളുടെ ആപത്​കരമായ നീക്കമുണ്ടെന്നും ഗുജറാത്തിൽ സർക്കാർ ഏജൻസിയുടെ പരിപാടിക്ക്​ 'ഞാൻ എന്തുകൊണ്ട്​ ഗോദ്​സെയെ ഇഷ്ടപ്പെടുന്നു' വിഷയം നൽകി മത്സരം സംഘടിപ്പിച്ചതിന്​ ഇതിന്​ തെളിവാണെന്നും രാമ​ചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. കേരള പ്രദേശ്​ ടീച്ചേഴ്​സ്​ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ്​ മുസ്തഫ മൈലപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബാബു ഗോപിനാഥ്​, മഹിള കോൺഗ്രസ്​ (എസ്​) ജനറൽ സെക്രട്ടറി പി. മുഹ്​സിന, കെ. ഗിരീഷ്​, സ​ന്തോഷ്​ കാല, റെനീഷ്​ മാത്യു, ബിജു കെ. വടാത്ത്​ തുടങ്ങിയവർ സംസാരിച്ചു. 'പൊതുവിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾ' വിഷയത്തിൽ നടന്ന വിദ്യാഭ്യാസ സമ്മേളനം കോൺഗ്രസ്​ (എസ്​) സംസ്ഥാന സെക്രട്ടറി ഇ.പി.ആർ വേശാല മാസ്റ്റർ ഉദ്​ഘാടനം ചെയ്തു. അഡ്വ. കെ.വി. മനോജ്​കുമാർ, ജോസ്​ വർഗീസ്​, എൻ.വി. വികാസ്​, ആർ.എസ്​. സുനിൽ കുമാർ, വി.കെ. ജയപ്രകാശ്​, പി. അനിത, എ.ടി. ശ്രീജിത്​, അബുസബാഹ്​ എന്നിവർ സംസാരിച്ചു. mpg aslm6 kpta കെ.പി.ടി.എ സംസ്ഥാന സമ്മേളനം രാമ​ചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.