പട്ടാമ്പി നേർച്ച: യോഗം ചേർന്നു

പട്ടാമ്പി: പട്ടാമ്പി നേർച്ച മുന്നൊരുക്കങ്ങൾക്കായി നഗരസഭ ഓഫിസിൽ പ്രത്യേക യോഗം ചേർന്നു. നേർച്ചയുടെ സുഗമമായ നടത്തിപ്പിന്​ നഗരസഭ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സി.സി.ടി.വി കൺട്രോൾ റൂം സജ്ജമാക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി എന്നിവർ അറിയിച്ചു. പൊതുജനങ്ങൾക്ക് അടിയന്തര വൈദ്യസഹായം എത്തിക്കാനും പ്രശ്നങ്ങളുണ്ടായാൽ പൊലീസിനെ വേഗത്തിൽ എത്തിക്കാനും സി.സി.ടി.വി കൺട്രോൾ റൂമിന്‍റെ പ്രവർത്തനം സഹായിക്കും. നഗരപ്രദക്ഷിണത്തിന്‍റെ ഭാഗമായുള്ള ഉപ ആഘോഷ കമ്മിറ്റികളുടെ ഘോഷയാത്ര വരവിൽ പ്രത്യേക ക്രമീകരണം ഒരുക്കാനും യോഗത്തിൽ ധാരണയായി. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ ഹോട്ടലുകളിലും തട്ടുകടകളിലും നഗരസഭ ആരോഗ്യ വിഭാഗം പരിശോധന കർശനമാക്കും. നേർച്ചയുടെ ദിവസം പട്ടാമ്പിയിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും. സ്ഥിരംസമിതി അധ‍്യക്ഷരായ പി. വിജയകുമാർ, കെ.ടി. റുഖിയ, റവന്യൂ വകുപ്പ്, പൊലീസ്, എക്‌സൈസ്, ഭക്ഷ‍്യസുരക്ഷ, നഗരസഭ സെക്രട്ടറി, താലൂക്ക് ആശുപത്രി സൂപ്രണ്ട് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും കേന്ദ്ര നേർച്ച ആഘോഷ കമ്മിറ്റി ഭാരവാഹികളും ആശുപത്രി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.