പാലക്കാട്: ശാരീരിക വെല്ലുവിളികൾ നേരിടുന്ന സഹോദരനെ മർദിച്ചത് ചോദ്യം ചെയ്ത യുവതിയെ ദേഹോപദ്രവം ചെയ്തതിന് മറ്റൊരു സഹോദരനെയും ഭാര്യയെയും 15 മാസം തടവിനും 11,500 രൂപ പിഴയടക്കാനും പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കെ.ഇ. ഹിസാന തസ്‌നിം ശിക്ഷിച്ചു. 2016 ഏപ്രില്‍ 27ന് വള്ളിക്കോട് പടിഞ്ഞാറെ പാളയത്തില്‍ ശാരീരികവെല്ലുവിളി നേരിടുന്ന രാധാകൃഷ്ണനെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് കണ്ട് തടയാന്‍ ചെന്ന സഹോദര ഭാര്യയായ ധനലക്ഷ്മിയുടെ വീട്ടില്‍ സഹോദരനായ മുരുകേശനും ഭാര്യ ഓമനയും അതിക്രമിച്ചുകയറി മുടിയില്‍ പിടിച്ചു തള്ളി താഴെ ഇടുകയും കവിളത്തും പുറത്തും അടിക്കുകയും റബര്‍ വടികൊണ്ട് കയ്യിലും നെറ്റിയിലും അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. ഹേമാംബിക നഗര്‍ പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.പി. വിനിത ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.