വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ മീൻ കടകളിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ അഞ്ചര കിലോയോളം മീൻ നശിപ്പിച്ചു. വടക്കഞ്ചേരി ടൗണിലെ മീൻ കടകളിലും റോഡരികിൽ കച്ചവടം നടത്തുന്നിടത്തുമാണ് പരിശോധന നടത്തിയത്. കടകളിൽ വിൽപനക്കുവെച്ച മൂന്നര കിലോ മത്തിയും രണ്ടരകിലോ ചൂരയുമാണ് നശിപ്പിച്ചത്. ഇവരിൽനിന്ന് പിഴ ഈടാക്കുകയും മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തു. തരൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ ആസാദ്, മൊബൈൽ ലാബ് ഇൻചാർജ് ആനന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.