സ്ത്രീകള്‍ സാമ്പത്തിക സാക്ഷരത കൈവരിക്കണം -കലക്ടര്‍

പാലക്കാട്: സ്ത്രീകള്‍ സാമ്പത്തിക സാക്ഷരതയും സാമ്പത്തിക സ്വാതന്ത്ര്യവും നേടിയെടുക്കണമെന്ന് ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി. തൊഴില്‍ മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യത്തില്‍ കേരളം ഏറെ മുന്നിട്ട് നില്‍ക്കുമ്പോഴും എത്ര സ്ത്രീകള്‍ അവരുടെ ശമ്പളം സ്വയം ചെലവഴിക്കുന്നുണ്ടെന്ന് വിലയിരുത്തേണ്ടതുണ്ട്. ശമ്പളം വീട്ടിലെ പുരുഷന്‍മാരെ ഏല്‍പ്പിക്കുന്ന സ്ത്രീകള്‍ നിരവധിയാണ്. ഈ അവസ്ഥക്ക്​ മാറ്റം ഉണ്ടാക്കാന്‍ സ്ത്രീകള്‍ സാമ്പത്തിക സാക്ഷരത കൈവരിക്കണമെന്ന് അവർ പറഞ്ഞു. വനിത ദിനത്തോടനുബന്ധിച്ച് ജില്ല വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിത ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുയായിരുന്നു കലക്ടര്‍. ജില്ല വനിത ശിശു വികസന ഓഫിസര്‍ എസ്. ശുഭ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. വിജയ, ഫിനാന്‍ഷ്യല്‍ ഓഫിസര്‍ വി.ആര്‍. സതീശന്‍, വനിത പ്രൊട്ടക്ഷന്‍ ഓഫിസര്‍ വി.എസ്. ലൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.