പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി ടെക്നീഷ്യന്, ഓപറേഷന്‍ തിയറ്റര്‍ ടെക്നീഷ്യന്, ഓക്സിജന്‍ പ്ലാന്റ് ഓപറേറ്റര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 18-40. യോഗ്യതകള്‍: അംഗീകൃത ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നോളജി അല്ലെങ്കില്‍ വി.എച്ച്.എസ്.സി (ഇ.സി.ജി ആൻഡ് ഓഡിയോമെട്രിക് ടെക്നീഷ്യന്, ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ തിയറ്റര്‍ ടെക്നീഷ്യന് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ അനസ്തീഷ്യ ടെക്നീഷ്യന്, പ്ലസ് ടു സയന്‍സ്, മെഡിക്കല്‍ ഓക്സിജന്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളില്‍നിന്നുള്ള ഒരുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. താൽപര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ സഹിതം മാര്‍ച്ച് 11ന് രാവിലെ 11ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നേരിട്ട് എത്തണം. ഫോണ്‍: 0466 2344053.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.