നിവാപം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ചെർപ്പുളശ്ശേരി: പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ ഓര്‍മക്കായി വെള്ളിനേഴി പഞ്ചായത്ത് ഏര്‍പ്പെടുത്തിയ ഒമ്പതാമത് നിവാപം കഥകളി പുരസ്കാരം കഥകളി നടന്‍ കലാമണ്ഡലം കേശവൻ നമ്പൂതിരിക്ക്. വെള്ളിനേഴി പഞ്ചായത്ത് പ്രദേശത്തെ വിവിധ കലാകാരന്മാരെ അംഗീകരിക്കാൻ ഏര്‍പ്പെടുത്തിയ ഗ്രാമകല പുരസ്കാരത്തിന് മദ്ദള കലാകാരന്‍ ടി.ടി. ദാമോദരന്‍ നായരെ തിരഞ്ഞെടുത്തു. 10,000 രൂപയും ഫലകവും കീര്‍ത്തിപത്രവും അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഈമാസം​ 11ന് വൈകീട്ട്​ അഞ്ചിന്​ പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ ചേരുന്ന പത്മഭൂഷണ്‍ ഡോ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ഒമ്പതാം ചരമ വാര്‍ഷികാചരണം-നിവാപം 2022ല്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. ജയലക്ഷമി അധ്യക്ഷത വഹിക്കും. പത്മഭൂഷൻ രാമൻകുട്ടി ആശാന്‍റെ കുടുംബം നല്‍കി വന്നിരുന്ന രാജസം പുരസ്കാരവും ചടങ്ങില്‍ സമ്മാനിക്കും. കഥകളി കലാകാരന്മാരിൽ യുവപ്രതിഭകൾക്കാണ് രാജസം പുരസ്കാരം നൽകുക. ഇത്തവണ കോട്ടക്കൽ രാജു മോഹനനാണ് പുരസ്കാരം. Pew ch py I കലാമണ്ഡലം കേശവൻ നമ്പൂതിരി Pew ch py 2 ടി.ടി. ദാമോദരൻ pew ch py 3 കോട്ടക്കൽ രാജു മോഹനൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.