ഭീതിപരത്തി യുവാവ്

കെട്ടിടത്തിന് മുകളിൽ കയറി അഭ്യാസം; കൂറ്റനാട്: ചാലിശ്ശേരി മെയിൽ റോഡ് സെന്ററിൽ കെട്ടിടത്തിന് മുകളിൽ കയറി അഭ്യാസം കാട്ടിയ യുവാവ്​ ഭീതി പരത്തി. നാട്ടുകാരുടെയും വൈദ്യുതി ജീവനക്കാരുടെയും ഇടപെടല്‍ യുവാവിന്‍റെ ജീവന്‍ രക്ഷിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയിലായ യുവാവാണ് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ തൂങ്ങിയാടാന്‍ ശ്രമിച്ചത്. അധികൃതര്‍ ലൈൻ ഓഫ് ചെയ്ത്​ അനുനയത്തിലൂടെ താഴെയെത്തിച്ചു. Pew ank: കെട്ടിടത്തിന് മുകളില്‍ കയറിയ യുവാവ് വൈദ്യുതി ലൈനില്‍ പിടിക്കാന്‍ ശ്രമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.