പട്ടാമ്പി: പട്ടാമ്പി മൗണ്ട്ഹിറ ഇംഗ്ലീഷ് സ്കൂളിലെ കുട്ടികൾ ചിത്രരചന പ്രദർശനം നടത്തി. പ്രിൻസിപ്പൽ കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസിലെ കുട്ടികൾ വരച്ച ചിത്രങ്ങളായിരുന്നു പ്രദർശനത്തിനൊരുക്കിയത്. പെൻസിൽ ഡ്രോയിങ്, ജലച്ചായം, ക്രയോൺ ഇനങ്ങളിലുള്ള ചിത്രങ്ങളും പ്രദർശനത്തിന് മിഴിവേകി. ചിത്രകലാധ്യാപകൻ ശ്രീജിത്ത് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.