ഇരുചക്രവാഹനങ്ങൾ നൽകി

മാത്തൂർ: ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്ന പദ്ധതിയുടെ ഭാഗമായുള്ള ഇരുചക്രവാഹനങ്ങളുടെ വിത​രണം പഞ്ചായത്ത് പ്രസിഡന്‍റ്​ പ്രവിത മുരളീധരൻ ഉദ്​ഘാടനം ചെയ്​തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ. പ്രസാദ് അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ നദീറ ഇസ്മായിൽ, ജയശ്രീ പ്രകാശൻ, പഞ്ചായത്ത്​ അംഗങ്ങളായ വി. രമേഷ് കുമാർ, സി.കെ. വിനോദ് എന്നിവർ സംസാരിച്ചു. പടം PE- PRY - 3 മാത്തൂരിൽ പട്ടികജാതി വനിതകൾക്കുള്ള ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.