മങ്കര: കല്ലൂർ കല്ലംബക്ക ഭഗവതി ക്ഷേത്രത്തിലെ ദേശവേല മഹോത്സവത്തിന് കൊടിയേറി. വെള്ളിയാഴ്ച മേൽശാന്തി മാടമന ശശി എമ്പ്രാന്തിരിയുടെ കാർമികത്വത്തിൽ വേലക്ക് കൂറയിട്ടു. തുടർന്ന് കല്ലൂർ നാരായണൻ കുട്ടി ആശാന്റെ നേതൃത്വത്തിൽ മേളം നടന്നു. അഞ്ചിന് ഭക്തിപ്രഭാഷണം, ആറിന് സമ്പ്രദായ ഭജന, ഏഴിന് പ്രദീപ് കിള്ളികുർശ്ശി മംഗലത്തിന്റെ ഓട്ടന്തുള്ളൽ, എട്ടിന് തായമ്പക, ഒമ്പതിന് ഗാനമഞ്ജരി , പത്തിന് തിരുവാതിരക്കളി എന്നിവ നടക്കും. 11 ന് വെള്ളിയാഴ്ചയാണ് വേല. വൈകീട്ട് ആനയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് ഉണ്ടാകും. ചിത്രം -PEW PTPL 2 കല്ലൂർ കല്ലംബക്ക ക്ഷേത്രത്തിലെ ദേശവേലയുടെ ഭാഗമായി നടന്ന കൊടിയേറ്റം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.