കാർ വയലിലേക്ക്​ മറിഞ്ഞു

പൂടൂർ: ഓടിക്കൊണ്ടിരിക്കെ കാർ നിയന്ത്രണംവിട്ട് പാടത്തേക്ക്​ തലകീഴായി മറിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോട്ടായി -പൂടൂർ -പാലക്കാട് റൂട്ടിൽ ആനിക്കോടിന്​ സമീപം പാലപ്പൊറ്റക്കും ആലിൻചുവടിനും ഇടക്ക് ശനിയാഴ്ച വൈകീട്ടാണ് സംഭവം. പരുത്തിപ്പുള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽ പെട്ടത്​. വയലിൽ വെള്ളമുണ്ടായിരുന്നതിനാൽ കാറിനും നാശം സംഭവിച്ചില്ല. പടം PE- PRY - 3 ആനിക്കോട് പാലപ്പൊറ്റയിൽ കാർ തലകീഴായി വയലിലേക്ക്​ മറിഞ്ഞനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.