കല്ലടിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് സൗഹൃദം നടിച്ച് വലയിലാക്കി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് അമ്പലത്തും ഭാഗം വിഷ്ണുവാണ് (21) പോക്സോ കേസിൽ പിടിയിലായത്. ടിക്ക് ടോക്ക്, ഫേസ് ബുക്ക്, വാട്സ് ആപ്, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയകൾ വഴിയാണ് പെൺകുട്ടികളെ പരിചയപ്പെട്ടിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം മാനസികമായും ശാരീരികമായും കീഴ്പ്പെടുത്തുന്ന രീതിയാണ് അവലംബിച്ചിരുന്നത്. ശേഷം കുട്ടികളെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായതായി പൊലീസ് പറയുന്നു. കുട്ടികൾ ഓൺലൈൻ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോൺ വഴിയാണ് സൗഹൃദം സ്ഥാപിച്ചിരുന്നത്. ഐ.എസ്.എച്ച്.ഒ ശശികുമാർ, എസ്.ഐ അബ്ദുൽ സത്താർ, സീനിയർ സി.പി.ഒമാരായ ലതിക, രാജീവ്, കോമള ദാസ്, സി.പി.ഒമാരായ ഉല്ലാസ്, ജോസ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. KLKD Vishnu arrested പ്രതി വിഷ്ണു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.