ബസ് കാത്തിരിപ്പു കേന്ദ്രം സ്വകാര്യ വ്യക്തികൾ പൊളിച്ചുനീക്കി പഞ്ചായത്ത് പൊലീസിൽ പരാതി നൽകി കൂറ്റനാട്: തിരുമിറ്റക്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡ് ആറങ്ങോട്ടുകര സെന്‍ററിലെ ബസ് കാത്തിരിപ്പു കേന്ദ്രം അനുമതിയില്ലാതെ പൊളിച്ചുനീക്കിയതായി പരാതി. ഗ്രാമപഞ്ചായത്ത് 20 വർഷങ്ങൾക്കു മുമ്പ് നിർമിച്ച കേന്ദ്രമാണ് കഴിഞ്ഞ രാത്രിയില്‍ ചിലര്‍ പൊളിച്ചത്. ടൗണിലെ യാത്രക്കാരുടെ ഏക ആശ്രയമായിരുന്നു പൊളിച്ച വിശ്രമകേന്ദ്രം. ഇതിന് സമീപത്തുള്ള സ്ഥലമുടമകള്‍ ഷെഡ് നീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നൽകിയെങ്കിലും അതിൽ തീരുമാനമെടുത്തിരുന്നില്ല. അതേസമയം, പി.ഡബ്ല്യു.ഡി നൽകിയ മൗനാനുവാദത്തിന്റെ പിൻബലത്തിൽ കെട്ടിടം പൊളിച്ചതാണെന്ന് സംശയമുണ്ട്. എന്നാൽ, കെട്ടിടം പി.ഡബ്ല്യു.ഡി രേഖയിൽ ഇല്ലെന്നും അതിനാൽ പൊളിക്കുന്നതിന് തങ്ങൾ അനുമതി നൽകിയിട്ടില്ലെന്നും ആണ് പി.ഡബ്ല്യു.ഡി അധികൃതരുടെ നിലപാട്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടം പഞ്ചായത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ പൊളിച്ചുനീക്കിയ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് അധികൃതർ ചാലിശ്ശേരി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.