മോഷ്ടാക്കൾ പിടിയിൽ

മണ്ണാർക്കാട്: കാറും ടി.വിയും മോഷ്ടിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. വെസ്റ്റ് മുംബൈ സ്വദേശി ചന്ദ്രകാന്ത് പൂജാരി (40), കർണാടക ഉഡുപ്പി സ്വദേശി രക്ഷക് പൂജാരി (21) എന്നിവരെയാണ് പിടികൂടിയത്. സംഘത്തിലെ മൂന്നുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ചന്ദ്രകാന്ത് പൂജാരിക്ക് വിവിധ സ്റ്റേഷനുകളിൽ ആറ്​ മോഷണ കേസുകളുണ്ട്. ഉടുപ്പി സ്വദേശിയായ രക്ഷക്​ പൂജാരി കൊലപാതക കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി ഏഴിനാണ് തെങ്കര കനാലിനു സമീപം താമസിക്കുന്ന സുനീഷ് ബേബിയുടെ വീടിന്‍റെ പൂട്ടുപൊളിച്ച് അകത്തുകടന്ന് എൽ.ഇ.ഡി ടിവി, ഹോം തിയറ്റർ, വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാർ എന്നിവ മോഷണം നടത്തിയത്. 10 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പരാതി. ഈ കേസിലാണ് പ്രതികൾ മണ്ണാർക്കാട് പൊലീസിന്‍റെ പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.