റോഡ് തകർച്ച: വ്യാപാരികൾ ധർണ നടത്തി

പട്ടാമ്പി: ടൗണിലെ ഗതാഗതക്കുരുക്കിന് കാരണമാവുന്ന റോഡ് തകർച്ചക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി യൂനിറ്റ്​ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി. മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് എം. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. അബ്​ദുൽ സലീം, മണ്ഡലം ജനറൽ സെക്രട്ടറി കെ.പി.എ. റസാഖ്, വൈസ്‌ പ്രസിഡന്റ് ഇ.പി. അബ്​ദുൽ ജബ്ബാർ, യൂനിറ്റ് വർക്കിങ്​ പ്രസിഡന്റ് എം. മുഹമ്മദ് ഷെരീഫ്, സെക്രട്ടറി ആർ. സന്തോഷ്, ട്രഷറർ പി.പി. സെയ്തലവി യൂത്ത് വിങ് പ്രസിഡന്റ് ഷറഫുദ്ദീൻ, സെക്രട്ടറി സനൂപ്, ട്രഷറർ നൗഫൽ എന്നിവർ സംബന്ധിച്ചു. ധർണക്കുശേഷം ഷൊർണൂർ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിവേദനം നൽകി. PEWPTB 0282 റോഡ് തകർച്ചയിൽ പ്രതിഷേധിച്ച്​ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി യൂനിറ്റ്​ നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.