പാലക്കാട്: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 516/2019) നിയമനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരായ ഉദ്യോഗാര്‍ഥികളുടെ നാലാംഘട്ട അഭിമുഖം കേരള പബ്ലിക് സര്‍വിസ് കമീഷന്‍ പാലക്കാട് ജില്ല ഓഫിസില്‍ മാര്‍ച്ച് മൂന്ന്, നാല്, ഒമ്പത്, 10, 11, 16, 17, 18, 23, 24 തീയതികളില്‍ നടക്കും. ഉദ്യോഗാർഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് എത്തണമെന്ന് കേരള പബ്ലിക് സര്‍വിസ് കമീഷന്‍ ജില്ല ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.